ട്രെയിനിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം 

OCTOBER 6, 2026, 8:10 PM

കൊച്ചി: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിലെ പ്രതിയായ കടമക്കുടി സ്വദേശി ശ്രീനേഷിനെ പാലക്കാട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് പ്രതി.

എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത യുവതിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം നടന്നത്.  നിലവിൽ രണ്ട് കേസുകളിലെ പ്രതി കൂടിയാണ് ഇയാൾ. ശബരി എക്സ്പ്രസിലാണ് അതിക്രമം നടന്നത്. 

അതേസമയം കളമശ്ശേരി കൂട്ട ബലാത്സംഗക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. അവരിലേക്കും അന്വേഷണം വേണമെന്നും തന്റെ ഭാര്യ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വീട്ടില്‍ വരുമ്പോള്‍ യുവതി എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞു. ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് പീഡനത്തിരയാക്കിയതെന്നും യുവതിയുടെ ഭര്‍ത്താവ് വിശദീകരിച്ചു.

vachakam
vachakam
vachakam

ക്രുര പീഡനത്തിന് ഇരയായ യുവതി നിലവില്‍ ട്രോമയിലാണ്. ആരെയും തിരിച്ചറിയാത്ത നിലയിലാണ് നിലവിലുള്ളത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ച് കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഗര്‍ഭഛിത്രത്തിന് വിധേയമായതിന് പിന്നാലെ യുവതി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ കൃത്യമായ ശ്രദ്ധയോടെയും പരിചരണം നല്‍കിയുമായിരുന്നു മുന്നോട്ട് പോയിരുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam