വടകര: ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. നാസറിന്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.
പോക്സോ കേസിൽ റിമാൻഡിലായിരുന്ന നാസർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസ്സുകാരി പെൺകുട്ടിയെ, കടയുടെ ഉടമസ്ഥനായ നാസർ പീഡിപ്പിച്ചു എന്നാണ് പരാതി. വീടിനോട് ചേർന്ന് കട നടത്തുകയാണ് നാസർ.
വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാസറിനെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
