കഴക്കൂട്ടത്ത്  കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര:  ലൈസൻസ് സസ്‌പെൻഡ് ചെയ്യും 

OCTOBER 27, 2026, 8:19 AM

 തിരുവനന്തപുരം:   തിരുവനന്തപുരം കഴക്കൂട്ടത്ത്  കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

അതേസമയം കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിങ്ങിൽ പിടിപ്പിച്ച് അമിതവേഗതയിൽ കാറോടിച്ച ആളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളുമായി മോട്ടർ വാഹന വകുപ്പ്. കാർ ഓടിച്ച വള്ളക്കടവ് സ്വദേശി സൈനലുബ്ദീനെ ആർടി ഓഫിസിൽ വിളിച്ചു വരുത്തി നോട്ടിസ് നൽകി. യാത്രയ്ക്കിടെ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തു വച്ചതാണെന്നാണ് സൈനലുബ്ദീൻ പറഞ്ഞത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. 

കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര: ബാലാവകാശ കമ്മിഷൻ കേസെടുത്തു

vachakam
vachakam
vachakam

മകന്റെ കുഞ്ഞിനെ മടിയിലിരുത്തി ഇദ്ദേഹം കഴക്കൂട്ടം എയർപോർട്ട് റോഡിലെ മേൽപ്പാലത്തിലൂടെ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടകരമായി വാഹനമോടിച്ചതിനും കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനും സൈനലുബ്ദീനു നോട്ടിസ് നൽകിയതായി കഴക്കൂട്ടം ജോയിന്റ് ആർടിഒ ഡി.കെ.സുദീപ് പറഞ്ഞു. 

 80-100 കിലോമീറ്റർ വേഗതയിലായിരുന്നു അപകടപ്പാച്ചിൽ. സമീപത്ത് കൂടി വന്ന കാറിലുള്ളവർ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ വന്നതോടെ വീണ്ടും വേഗതയിൽ കാർ മുന്നോട്ട് കുതിക്കുകയാണ്.  കൊല്ലം ഇളമ്പൽ സ്വദേശികളാണ് വീഡിയോ ദൃശ്യം പകർത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam