ചേരാനല്ലൂർ വാഹനാപകടം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ  നാല് പൊലീസുകാർക്ക് സസ്പെൻഷൻ

OCTOBER 27, 2026, 8:02 AM

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ   4 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

സിഐ, എസ്എച്ച്ഒ, ഗ്രേഡ് എസ്ഐ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കേസിൻറെ അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ സമ്മതിച്ചിരുന്നു. 

വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും ഒടുവിലാണ് നടപടി വന്നിരിക്കുന്നത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.  സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

vachakam
vachakam
vachakam

അതേസമയം  കേസിലെ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. മകൻ വാഹനം എടുത്തുകൊണ്ടുപോയ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി പോലീസിന് നൽകിയ മൊഴി. ഈ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.  

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം അന്വേഷണവുമായി അതിവേഗം മുന്നോട്ട് പോകുകയാണ്. എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ ഏകദേശം മൂന്നുമണിയോടെയായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്. ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച അമിതവേഗതയിലെത്തിയ ബെൻസ് കാർ സ്കൂട്ടറിന്റെ പിന്നിലിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണനാണ് മരിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam