ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും നീളും

OCTOBER 6, 2026, 9:18 PM

ഇടുക്കി:  ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കു വെടിവച്ച് പിടിച്ചു മാറ്റുന്ന ദൗത്യം ഇനിയും നീളും. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടിച്ച് മാറ്റാനാണ് വനംവകുപ്പ് നടപടികൾ തുടങ്ങിയത്. ഈ ദൗത്യമാണ് നീളുന്നത്.

ഹൈക്കോടതി നി‍ർദ്ദേശം അനുസരിച്ചായിരിക്കും നടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയതോടെയാണ് നടപടികൾ നീളുന്നതെന്നാണ് വിവരം.

നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാനിലും മുറിവാലിപ്പിടി 301 കോളനി ഭാഗത്തുമാണുള്ളത്. ചക്കക്കൊമ്പന് മദപ്പാടും തുടങ്ങിയിട്ടുണ്ട്. കാട്ടാന ആക്രമണത്തിൻറെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കാൻ നാലംഗ വിദഗ്ദ്ധസംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ എലിഫൻറ് സെപ്ഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി എസ് ഈസ, കെ എഫ് ആർ ഐ യിലെ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാല സെൻറ് തോമസ് കോളജ് ബോട്ടണി വിഭാഗം മുൻ മേധാവി ജോമി അഗസ്റ്റിൻ, ചിന്നക്കനാലിൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരടങ്ങിയ സംഘം അടുത്തയാഴ്ച സ്ഥലത്തെത്തും. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ.

vachakam
vachakam
vachakam

ചക്കക്കൊമ്പൻ നാലു പേരുടെയും മുറിവാലിപ്പിടി മൂന്നു പേരുടെയും ജീവനെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പിൻറെ കണക്ക്. ദേവികുളം റേഞ്ച് ഓഫീസർ ആനകളെ നിരീക്ഷിക്കിനായി നാല് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേർ ചക്കക്കൊമ്പനെയും രണ്ടു പേർ മുറിവാലിപ്പിടി ഉൾപ്പെടുന്ന എട്ട് കാട്ടാനകളുള്ള കൂട്ടത്തെയും നിരീക്ഷിച്ച് സഞ്ചാരപഥം രേഖപ്പെടുത്തും. 

വിദഗ്ദ്ധ സംഘത്തിൻറെ റിപ്പോർട്ട് കിട്ടിയ ശേഷം മയക്കുവെടി വയ്ക്കേണ്ട ആവശ്യകതയും പദ്ധതിയുമടക്കമുള്ള റിപ്പോർട്ട് ഹൈറേഞ്ച് സർക്കി‌ൾ സിസിഎഫ് ചീഫ് വൈൽഡ് ലൈഫ് വാർഡനു സമർപ്പിക്കും. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചാൽ മാത്രമേ മയക്കു വെടി വെക്കാനാകൂ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam