കാലിഫോർണിയ: മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തോടനുബന്ധിച്ച് ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസലേറ്റിന്റെ നേതൃത്വത്തിൽ ദക്ഷിണ കാലിഫോർണിയയിലും നെവാഡയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പിന്റെ സഹകരണത്തോടെ എൽ.എ. ലേക്ക് ഷ്രൈനിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
കമ്മ്യൂണിറ്റി നേതാക്കളുമായി കോൺസുറൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസൻ സംവദിക്കുകയും ഗാന്ധിയൻ ദർശനങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇതിനുപുറമേ, ലാസ് വെഗാസ്, സാൻ ഡീഗോ എന്നിവിടങ്ങളിൽ 'സ്വസ്ഥ് ഭാരത്, വിക്ഷിത് ഭാരത്' എന്ന പ്രമേയത്തിൽ ആരോഗ്യ റണ്ണുകളും സംഘടിപ്പിച്ചു.
വിവിധ തലമുറകളിൽപ്പെട്ട നിരവധി ഇന്ത്യൻ പ്രവാസി കുടുംബങ്ങൾ ഈ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
