ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ, എയർ കാനഡ വിമാനങ്ങൾ കൂട്ടിയിടിച്ചു

OCTOBER 6, 2026, 10:57 PM

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (LAX) ടാക്‌സിവേയിൽ വെച്ച് ഡെൽറ്റ എയർലൈൻസിന്റെയും എയർ കാനഡയുടെയും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഒക്ടോബർ 6നാണ് സംഭവം നടന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രാടേക്ക് ഓഫിനായി നീങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് ഫ്‌ളൈറ്റ് 7ന്റെ ഇടതുവശത്തെ ചിനപ്പ് (wingtip), ലാൻഡിംഗിന് ശേഷം ഗേറ്റിലേക്ക് ടോ ചെയ്തു കൊണ്ടുപോകുകയായിരുന്ന എയർ കാനഡ ഫ്‌ളൈറ്റ് 785ന്റെ ഹോറിസോണ്ടൽ െ്രസ്രബിലൈസറുമായി തട്ടുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പബ്ലിക് അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ഡോണൽ എവൻസ് വ്യക്തമാക്കി.

പസഫിക് സമയം ഇന്ന് രാവിലെ 10:30ഓടെയാണ് സംഭവം. ഡെൽറ്റ വിമാനം ജപ്പാനിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. എയർ കാനഡ വിമാനമാകട്ടെ ടൊറന്റോയിൽ നിന്ന് എത്തി LAXൽ ലാൻഡ് ചെയ്തതായിരുന്നു.

vachakam
vachakam
vachakam

അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും LAXലെ വിമാന സർവീസുകൾ സാധാരണ പോലെ തുടരുന്നുണ്ടെന്നും ഡെൽറ്റ എയർലൈൻസ് അറിയിച്ചു.

എയർ കാനഡ വിമാനം പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് എഅഅയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അന്വേഷണം നടത്തുന്നുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam