കൊച്ചി: സധൈര്യം സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തിയ ബഹുമുഖ പ്രതിഭയായിരുന്നു പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഗ്രന്ഥകാരനുമായിരുന്ന കെ.എം. റോയ് എന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു.
കെ.എം. റോയിയുടെ മൂന്നാം ചരമ വർഷികത്തോടനുബന്ധിച്ച് കെ.എം. റോയ് ഫൗണ്ടേഷൻ ഫോർ മീഡിയ, ചാവറ കൾചറൽ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാനു മാസ്റ്റർ.
കാലത്തിന് മുൻപേ സഞ്ചരിച്ച പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു കെ.എം. റോയി എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് ആർ.എം. ദത്തൻ എന്നിവരും പ്രസംഗിച്ചു.
കെ.എം. റോയ് ഫൗണ്ടേഷൻ ഫോർ മീഡിയ പ്രസിഡന്റ് എ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. ചാവറ കൾചറൽ സെന്റർ ഡയറക്റ്റർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ സ്വാഗതവും കെ.എം. റോയ് ഫൗണ്ടേഷൻ ഫോർ മീഡിയ സെക്രട്ടറി അഡ്വ. മനു റോയ് നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്