എംബിബിഎസിന് നാലര വർഷ ഫീസ്:  ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നൽകും

AUGUST 26, 2026, 10:10 PM

തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ ഒടുവിൽ സംസ്ഥാന സർക്കാർ അപ്പീലിന്.

ഇക്കഴിഞ്ഞ ജൂലൈ മാസമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശപ്രകാരം, നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് സർക്കർ ഉത്തരവിറക്കിയത്.

ഇതിനെതിരായ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെൻ്റുകൾ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചു സ്റ്റേ നേടി. ഓഗസ്റ്റ് ഏഴാം തീയതി ഉത്തരവ് സ്റ്റേ ചെയ്തതെങ്കിലും സർക്കാർ ഇതുവരെ അപ്പീലിന് പോയിരുന്നില്ല.  അപ്പീൽ വൈകുന്നത് മാനേജ്മെന്റുകളെ സഹായിക്കാനെന്ന ആക്ഷേപം ഉയർന്നിരുന്നു.

vachakam
vachakam
vachakam

ഇതിനിടയിലാണ്  ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സർക്കാർ അപ്പീൽ നൽകുന്നത്. 

നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് നടപ്പാക്കുന്നതിനുള്ള സഹായമാകും സർക്കാർ കോടതിയിൽനിന്ന് തേടുക.

ഈ വർഷത്തെ എംബിബിഎസ് പ്രവേശനത്തിൽ നാലര വർഷ ഫീസ് ഈടാക്കാൻ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ രീതിയിൽ തന്നെയാണ് ഈ വർഷവും മാനേജ്മെന്റുകൾ ഫീസ് ഈടാക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam