ന്യൂയോർക്ക്: പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനത്തിൻ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൺ മോർ ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയിൽ എത്തിച്ചേർന്നു.
സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന ശ്രേഷ്ഠബാവയെ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയും ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോ. അയൂബ് മോർ സിൽവാനിയോസ് തിരുമേനിയും ഭദ്രാസന കൗൺസിൽ അംഗങ്ങളും വൈദീകരും, വിശ്വാസികളും ചേർന്ന് ജൂലൈ 21ന് ന്യൂയോർക്കിലുള്ള ജെ.എഫ്.കെ എയർപോർട്ടിൽ വച്ച് സ്വീകരിച്ച് ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു.
ഭദ്രാസന ആസ്ഥാനത്ത് അതിവിപുലമായ സ്വീകരണമാണ് ശ്രേഷ്ഠ ബാവക്ക് നൽകിയത്.
വർഗീസ് പാലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
