റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലുള്ള മൂന്ന് ഇന്ത്യക്കാരുടെ നില തൃപ്തികരമെന്ന് ഇന്ത്യൻ എംബസി

OCTOBER 12, 2026, 12:47 AM

റിയാദ് :  റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ഐസിയുവിലുള്ള മൂന്ന് ഇന്ത്യക്കാരുടെ നില തൃപ്തികരമാണെന്ന് ഇന്ത്യൻ എംബസി. 

ഐസിയുവിലല്ലാതെ രണ്ട് പേർ  ചികിത്സയിലുണ്ടെന്നും മറ്റുള്ളവർ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ മരണപ്പെട്ടിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാർ ചികിത്സയിലുള്ള എല്ലാ ആശുപത്രികളും എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. തുടർന്ന് ഇറക്കിയ സമൂഹ മാധ്യമ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.   ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യക്കാരുണ്ടെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു. റിയാദ് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ ആകെ 13 പേരാണ് കൊല്ലപ്പെട്ടത്. 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

സംഭവത്തെ തുടർന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാന സർവീസുകൾ റദ്ദാക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. സുരക്ഷാ ഭീഷണി പൂർണ്ണമായി ഒഴിയുന്നത് വരെ വിമാനത്താവളം അടച്ചിടാനാണ് തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam