ഹോട്ടലിൽ കയറി ഗുണ്ടായിസം; ബില്ലിംഗ് സ്റ്റാഫായ യുവതിയെ ആക്രമിച്ചു, യുവാവ് അറസ്റ്റിൽ 

OCTOBER 11, 2026, 9:47 PM

കോഴിക്കോട്: ഹോട്ടലില്‍ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ(39) യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ബില്ലിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തു വരുന്ന കുന്ദമംഗലം പാലക്കല്‍ റസ്റ്റോറന്‍റില്‍ ഉണ്ണിക്കൃഷ്ണന്‍ അതിക്രമിച്ചു കയറുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ തന്‍റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്‍റിന്‍റെ മുന്‍വശത്തെ ചില്ല് കുത്തിപ്പൊട്ടിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും, പൊട്ടിയ ഗ്ലാസ് യുവതിയുടെ കഴുത്തിന് നേരെ വീശി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

യുവതിയുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും യുവാവിനെ  കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam