സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ച് ബിആര്‍എം ഷഫീറിന്റെ ഭാര്യ

OCTOBER 11, 2026, 9:30 PM

തിരുവനന്തപുരം: നിയമന വിവാദത്തെത്തുടർന്ന് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസർച്ച് ഓഫിസർ തസ്തികയിൽ നിന്ന് രാജിവച്ചു. വെള്ളിയാഴ്ച രാജിക്കത്ത് കൈമാറി. അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ മാത്രം വാങ്ങി നിയമനം നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് രാജി. 

സീമാറ്റില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത ഷാനിയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകൾ വന്നിരുന്നു. പിഎച്ച്ഡിയാണ് തസ്‌കയ്ക്ക് വേണ്ട യോഗ്യത.

എന്നാല്‍ ആര്‍ എസ് ഷാനി നിലവില്‍ പിഎച്ച്ഡി സ്‌കോളറാണ്. ഡിസംബറില്‍ പ്രബന്ധം അവതരിപ്പിക്കുമെന്നായിരുന്നു സീമാറ്റ് വ്യക്തമാക്കിയത്. വേണ്ടത്ര യോഗ്യതയുളളതുകൊണ്ടാണ് ഇവരുടെ നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്‍ അരുണ്‍കുമാറിന്റെ വാദം.

vachakam
vachakam
vachakam

 യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 12 പേരെയാണ് അപേക്ഷ ക്ഷണിക്കാതെ സീമാറ്റില്‍ നിയമിച്ചതെന്ന് വാര്‍ത്ത വന്നിരുന്നു. ബയോഡേറ്റ ചോദിച്ചു വാങ്ങി നിയമനം നടത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ മാത്രം അഞ്ച് പേര്‍ക്ക് നിയമനം ലഭിച്ചു. അസിസ്റ്റന്റ് പദവിയില്‍ നാല് പേരെയാണ് നിയമിച്ചത്. അറ്റന്‍ഡര്‍ തസ്തികയില്‍ മൂന്ന് പേരെ നിയമിച്ചതായും കണ്ടെത്തിയിരുന്നു.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരുന്നു ഇത്. പ്രതിമാസം 40,000 രൂപയായിരുന്നു വേതനം നിശ്ചയിച്ചിരുന്നത്. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുന്നതിന് പകരം ബയോഡേറ്റ വാങ്ങി നിയമനം നടത്തിയെന്നതിലാണ് വിവാദം ഉയർന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam