കൊച്ചി : മുട്ടിൽ മരംമുറിയിൽ അടിമുടി ദുരൂഹതയുണ്ടെന്നും സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്ലാതെ വിവിധ വകുപ്പുകളുടെ സമിതി യോഗം ചേരാതിരിക്കില്ലെന്നാണ് തന്റെ വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ നിയമത്തെ സർക്കാർ ഉത്തരവിലൂടെ മറികടക്കാൻ കഴിയുമോയെന്ന കാര്യവും പരിശോധിക്കും.
മരംമുറി കേസിലെ ഗൂഢാലോചന നേരിൽ കണ്ടതായി ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ ലഭിച്ച പരാതി ഉൾപ്പെടെ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
