മിനികൂപ്പറിന്റെ ഇഡിആർ പരിശോധിക്കും, അപകട സമയത്തെ വേഗത തിരിച്ചറിയാൻ പരിശോധന

OCTOBER 11, 2026, 10:13 PM

കൊച്ചി : നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ വാഹനത്തിൻറെ ഇവൻറ് ഡാറ്റാ റെക്കോഡർ പരിശോധിക്കും. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നുവെന്ന് ഇഡിആറിൽ നിന്നും തിരിച്ചറിയാം.

ബി എം ഡബ്യൂവിൽ നിന്ന് മെക്കാനിക്കുകളെ എത്തിച്ച് പൊലീസ് ഇഡിആർ ശേഖരിക്കും.അപകടമുണ്ടാകുമ്പോൾ, ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അതും പതിയും. എത്ര ദൂരം ആക്സിലേറ്റർ പെഡൽ പ്രസ് ചെയ്തുവെന്നും കണ്ടെത്താം. 

പ്രതിയായ ആലപ്പുഴ സ്വദേശിയും കാക്കനാട് താമസക്കാരനുമായ സുഹൈൽ സജീവ് (19) റിമാൻഡിലാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്താനാണ് തീരുമാനം.

vachakam
vachakam
vachakam

അമിത വേഗതയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. സുഹൈലിന്‍റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് സുഹൈൽ സമ്മതിച്ചിട്ടുണ്ട്. 

ഇന്നലെ പുലർച്ചെ 1:45 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ മൂഴിയൽ ഭാഗത്ത് അപകടം ഉണ്ടായത്. വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്ന് പേരെ, പിന്നാലെ അമിതവേഗതയിൽ വന്ന മിനി കൂപ്പർ ആഡംബര കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ദേവിക (21) , ഗോപിക (22) , ഇജാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam