തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്.
മുൻ മുഹമ്മദ് റിയാസും വീണയും മറ്റ് പ്രതികളാകും. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്.
സർക്കാരിന്‍റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ അപാകത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കരുതലോടെയായിരുന്നു നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
