കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടത്തിൽ പ്രതി സുഹൈലിൻ്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കും.
മൂന്ന് പേരാണ് സുഹൈൽ സജീവിന് ഒപ്പമുണ്ടായിരുന്നത്. മറ്റ് രണ്ട് പേർ കൂടി പിടിയിലായി. ഇവരൊന്നിച്ചാണ് ബാറുകളിൽ കയറി മദ്യപിച്ചത്. കൂടെയുണ്ടായിരുന്നവർക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും അമിതവേഗം തടഞ്ഞില്ലെന്നതുമാണ് ഇവർക്കെതിരായ കുറ്റം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം സുഹൈൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
സംഭവശേഷം ഇവർ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗ്നർ കാറിൽ രക്ഷപ്പെടുകയായിരുന്നു. സുഹൈൽ സജീവ്(19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം.ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിൻറെയും ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിൻറെ ഉടമ നൂഹ സജീവിൻറെയും മകനാണ് സുഹൈൽ സജീവ്. കൊച്ചിയിലെ സ്വകാര്യകോളേജിൽ ബികോം വിദ്യാർഥിയാണ്.
അതിനിടെ, സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകി. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി. സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് ലംഘിച്ചതിനാണ് ബാറുകൾക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
