സുൽത്താൻ ബത്തേരിയിൽ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം; രണ്ട് മരണം

OCTOBER 11, 2026, 8:26 PM

വയനാട്: സുൽത്താൻ ബത്തേരിയിൽ ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. 

മണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.  

അപകടത്തിൽ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. ട്രാവലറിന്റെ ഡ്രൈവറാണ് രഞ്ജിത്ത്.  

vachakam
vachakam
vachakam

അപകടത്തെ തുടർന്ന് ട്രാവലറിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. അപകടത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam