കോട്ടയത്ത് മണിമലയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി

OCTOBER 12, 2026, 12:11 AM

കോട്ടയം: മണിമലയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. പത്തനംതിട്ട റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ ഇളയമകൻ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം.  സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

vachakam
vachakam
vachakam

 മണിമലയിലെ വീട്ടിൽ സന്തോഷിന്റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവുമാണ് താമസിക്കുന്നത്. വീട്ടിലെത്തുമ്പോഴെല്ലാം സന്തോഷ് മദ്യപിച്ചെത്തി ഭാര്യയുമായും മക്കളുമായും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്ച പതിവുപോലെ മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വാക്കേറ്റമുണ്ടായി. ഇത് കണ്ട് പ്രകോപിതനായ ഇളയമകൻ സച്ചു സമീപത്തുണ്ടായിരുന്ന കാപ്പിക്കമ്പ് എടുത്ത് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. 

 ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന സന്തോഷിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam