തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.
തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പ്രഖ്യാപിച്ചത്. പദ്ധതി തുടരണോ വേണ്ടയോ എന്ന് സർക്കാർ ആലോചിക്കുകയാണ്. അത് പരിശോധിച്ച് മാത്രമെ നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സാമ്പത്തിക ബാധ്യത പരിശോധിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്തിൽ ആക്ഷേപം ഉണ്ട്. മുൻ സർക്കാൻ വരുത്തിയ കുടിശ്ശിക പലതും കൊടുക്കുകയാണ് ഈ സർക്കാർ. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഗുരുതര അനാസ്ഥയുണ്ടെന്നും വ്യാപക പരാതി ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
23-2-26 ഉത്തരവ് പ്രകാരം വിപി ജോയിയെ 12 ശമ്പള പരിഷ്കരണ കമ്മീഷനായി നിയമിച്ചു. ലീവ് സറണ്ടർ നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണ്. ശമ്പള പരിഷ്കരണം- കമ്മീഷൻ പ്രഖ്യാപിച്ചു നടപ്പാക്കാത്ത ഏക സർക്കാരാണ് കഴിഞ്ഞ സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
