തിരുവനന്തപുരം: തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ സംഘർഷത്തിലെ പൊലീസ് അതിക്രമത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസിനെ നിലയ്ക്ക് നിർത്തണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് വി.ജോയി പറഞ്ഞു.
പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ചതോടെ വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. താൻ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന പൊലീസുകാരല്ല, പിണറായി വിജയൻ്റെ കാലത്തെ പൊലീസാണ് ഇപ്പോഴും ഉള്ളതെന്ന് ആഭ്യന്തരമന്ത്രി തിരിച്ചടിച്ചു. ജോയി സഭയിൽ കൊണ്ടു വന്നത് പൊലീസിൽ നിന്ന് പിടിച്ചുവാങ്ങിയ ലാത്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ എത്ര യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിയിട്ടുണ്ട്. ഞങ്ങൾ ഒരു പോലീസുകാരൻ്റെ വീട്ടിലേക്കും ജാഥ നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അടൂരിലെ ഡിവൈഎഫ്ഐ -യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ അടൂർ എംഎൽഎ ശാന്തകുമാറിൻ്റെ പിഎയെ ഒരു കാര്യവുമില്ലാതെ മർദിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
