പിണറായിക്കെതിരെ എഫ്ഐആർ ഇട്ടത് ഇഡിയും വിഡിയും ചേർന്ന മാച്ച് ഫിക്സിങ് നടപടി: എംബി രാജേഷ് 

OCTOBER 12, 2026, 1:33 AM

പാലക്കാട്: മാസപ്പടി കേസിൽ പിണറായിക്കെതിരെ എഫ്ഐആർ ഇട്ടത് ഇഡിയും വിഡിയും ചേർന്ന മാച്ച് ഫിക്സിങ് നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. 

മൂന്നു കോടതി തള്ളിയതാണെന്ന് പരിഗണിക്കാതെ ഇഡി എന്താണോ പറഞ്ഞത് അത് വേദവാക്യമാക്കുകയാണ്. കോടതിക്ക് മുകളിൽ അല്ല ഇഡി.

കോടതികൾ തള്ളിക്കളഞ്ഞതാണെന്നും ഇന്ത്യയിൽ ഒരു വിശ്വാസതയും ഇല്ലാത്ത ഏജൻസിയാണ് ഇഡിയെന്നും എംബി രാജേഷ് പറഞ്ഞു. ഇത് രാഷ്ട്രീയ വേട്ടയാടൽ ആണെന്നും കുഴൽ നാടൻ കോടതിയിൽ ഉന്നയിച്ചതല്ലാതെ ഇതിൽ കൂടുതലായി എന്തുണ്ടെന്നും എംബി രാജേഷ് ചോദിച്ചു. 

vachakam
vachakam
vachakam

  സർക്കാർ ഇഡിയുമായി ഒത്തുകളിച്ചു. ഗോളി ഇല്ലാത്ത ഗോൾപോസ്റ്റിൽ ഗോൾ അടിക്കുന്നത് പോലെ ഒരു വിധിയും വാങ്ങി വന്ന് പിണറായിയെയും ഇടതുപക്ഷത്തെയും വേട്ടയാടാനാണ് ശ്രമം.

നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും. ഇന്ന് പിണറായി വിജയനെതിരെ വന്നു എന്ന് കരുതി ആഹ്ലാദിക്കുന്നവരോട്, നാളെ അവർക്ക് നേരെയും ഇഡി വരും. സർക്കാർ ഹൈക്കോടതിയിൽ ഇഡിയുമായി ഒത്തുകളിച്ചു. ഇഡിക്ക് സർക്കാർ സൗകര്യമൊരുക്കിക്കൊടുത്തു. സതീശൻ ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയാണെന്നും എംബി രാജേഷ് പറഞ്ഞു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam