ട്രഷറിയിൽ നിയന്ത്രണം കടുപ്പിച്ചു 

SEPTEMBER 19, 2024, 6:42 AM

തിരുവനന്തപുരം:  ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഓണത്തോടനുബന്ധിച്ച് 20,450 കോടി രൂപയാണു സർക്കാർ ചെലവിട്ടത്.

ഇതിനു പിന്നാലെയുള്ള അവധിക്കു ശേഷം ഇന്നലെ ട്രഷറി തുറന്നപ്പോൾ പണമില്ലാതെ വന്നതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്കു കടക്കേണ്ടി വന്നു. 

ഓണത്തിനു മുന്നോടിയായി പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻ അഡ്വാൻസായി 2,000 കോടിയോളം രൂപ എടുത്തിരുന്നു. എന്നിട്ടും തികയാതെ ട്രഷറി മൈനസ് ബാലൻസിലേക്കു പോയാലാണ് ഓവർ ഡ്രാഫ്റ്റ് എടുക്കുക.

vachakam
vachakam
vachakam

 പ്രതിസന്ധി കടുത്തതോടെ 5 ലക്ഷം രൂപയിൽ‌ കൂടിയ ബില്ലുകളൊന്നും പാസാക്കേണ്ടെന്നു ട്രഷറിക്കു സർക്കാർ നിർദേശം നൽകി. നേരത്തേ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ പാസാക്കാമായിരുന്നു. 

 ഓണത്തോടനുബന്ധിച്ചു ട്രഷറിയിൽ നിന്നു 20,000 കോടിയിലേറെ രൂപ ചെലവിടേണ്ടി വന്നതോടെയാണ് 2,000 കോടിയോളം രൂപയുടെ ഓവർ ഡ്രാഫ്റ്റിലേക്കു കടക്കേണ്ടി വന്നത്. റിസർവ് ബാങ്ക് വഴി 1,500 കോടി കടമെടുത്തെങ്കിലും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ഇതെത്തുടർന്ന് ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കാൻ ധനവകുപ്പ് നിർദേശം നൽകുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam