ന്യൂയോർക്ക്: ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന 'ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ' 2024 സെപ്തംബർ 15 ഞായറാഴ്ച്ച ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയിൽ രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്ടനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി.
സെനറ്റർ കെവിൻ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര വള്ളം കളി നടത്തിയത്. ബിജു ചക്കോയും അജിത് കൊച്ചൂസും സെനറ്റർ കെവിൻ തോമസിന് പൂർണ പിന്തുണ നൽകി.
ചെണ്ടമേളവും തിരുവാതിര കളിയും, വടം വലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെ ഈ വള്ളം കളിക്ക് മാറ്റുകൂട്ടി.
ജയപ്രകാശ് നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്