മുതിർന്നവർക്ക് നവ്യാനുഭവത്തിന്റെ ഒത്തുചേരൽ ഒരുക്കി ബെൻസൻവിൽ ഇടവക

SEPTEMBER 19, 2024, 5:50 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മുതിർന്നവർക്കായുള്ള 'ജോയ് മിനിസ്ട്രി' ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മ നടത്തപ്പെട്ടു.

എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ഈ കൂട്ടായ്മയിൽ ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങളായ മുതിർന്നവർക്കായി ഫാ. ബെൻസസ് 'മുതിർന്നവരുടെ ആത്മീയത' എന്ന വിഷയത്തെ അധികരിച്ച് മനോഹരമായി ക്ലാസ് നയിക്കുകയും മുതിർന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ജോയ് മിനിസ്ട്രി ഗ്രൂപ്പ് സെക്രട്ടറി അൽഫോൻസ അബ്രാഹം റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള വിവിധ കർമ്മ പരിപാടികൾ ചർച്ച ചെയ്യുകയും ആവിഷ്‌കരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

അതേതുടർന്ന് ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങൾക്ക് ഓണസദ്യയും നടത്തപ്പെട്ടു.

ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam