കാരുണ്യത്തിന്റെ കരുതലായി ബെൻസൻവിൽ ക്യാറ്റിക്കിസം കുട്ടികൾ

SEPTEMBER 18, 2024, 8:27 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മതബോധനവിദ്യാർത്ഥികൾ കാരുണ്യത്തിന്റെ കരുതൽ ഒരുക്കി 'ഫീഡ് മൈ സ്റ്റാർവിങ്ങ് ചീൽഡൻ' പ്രോഗ്രാമിൽ പങ്കെടുത്തു.

ക്യാറ്റിക്കിസം ഡേ ആഘോഷത്തിന്റെ ഭാഗമായി പരി.പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നൽകിയ തീം 'നിങ്ങൾ എന്നെ വിശക്കുന്നവനായി എപ്പോൾ കണ്ടു?' (മത്തായി 25:37) തിരുവചനചോദ്യത്തിന് ഉത്തരമായാണ് കുട്ടികൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തതെന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു.

മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ നൂറ്റിഇരുപതോളം പേർ ഇതിൽ ഉടനീളം പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ ജീവിതത്തിലെ നവ്യാനുഭവമായി ഇതു പങ്കുവെച്ചു.

vachakam
vachakam
vachakam

മതബോധന അധ്യാപക പ്രതിനിധി സിറിയക് കീഴങ്ങാട്ട് ഈ പ്രോഗ്രാമിന് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam