വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

SEPTEMBER 19, 2024, 8:05 AM

കോഴിക്കോട്:  വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ആഴ്ച ദേശത്ത് നിന്നെത്തിയ യുവാവിനെ റോഡരികിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വടകര ആയഞ്ചേരി അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷ് (43) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി-വടകര റോഡിൽ മുക്കടത്തും വയലിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. 

vachakam
vachakam
vachakam

പരിശോധിച്ചപ്പോൾ രതീഷിനെയും അതിന് സമീപത്തായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിലും മറ്റുള്ളവരെയും വിവരം അറിയിച്ചു.

ആംബുലൻസ് എത്തിച്ച് വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവാഹിതനായ രതീഷിന് രണ്ട് മക്കളുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam