സി.പി.ഐയ്ക്കെതിരായ സീറ്റ് കച്ചവട ആരോപണത്തില്‍ പി.വി അൻവറിന് വക്കീല്‍ നോട്ടീസ്

OCTOBER 17, 2024, 5:54 PM

തിരുവനന്തപുരം: സി.പി.ഐയ്ക്കെതിരായ സീറ്റ് കച്ചവട ആരോപണത്തിൽ പി.വി അൻവറിന് വക്കീൽ നോട്ടീസ്. അഡ്വ. എം സലാഹുദ്ദീൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

പതിനഞ്ച് ദിവസത്തിനകം ആരോപണം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സി.പി.ഐ അറിയിച്ചു. 

ആലപ്പുഴയിൽ പി.വി അൻവർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ചത്. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാർട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്നായിരുന്നു അൻവറിന്റെ പരാമർശം.

vachakam
vachakam
vachakam

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ. സീറ്റ് കച്ചവടം നടത്തിയെന്നാണ് അൻവർ ആരോപിച്ചത്. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ. മുസ്ലിം ലീഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാർഗവനെയാണെന്നും അൻവർ ആരോപിച്ചു. സി.പി.ഐ. നേതാക്കൾ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അൻവർ പറഞ്ഞിരുന്നു.

അതേസമയം വക്കീൽ നോട്ടീസിനെക്കുറിച്ച്‌ തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വരുമ്ബോൾ നോക്കാമെന്നും പി.വി അൻവർ   പ്രതികരിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam