ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108:  10 വർഷം വരെ തടവ് ലഭിക്കാം

OCTOBER 18, 2024, 6:32 AM

കണ്ണൂർ:   എ ഡി എം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ പ്രതിചേർത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.

ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തിലും ദിവ്യയെ അറസ്റ്റ് ചെയ്യുന്നതടക്കമുളള കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്.

 ജനരോഷം ശക്തമായി തുടരുന്ന   സാഹചര്യത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് നിർണായക നീക്കങ്ങളിലേക്ക് കടന്നത്. 

vachakam
vachakam
vachakam

  ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വർഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് കണ്ണൂർ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

 നവീൻ ബാബുവിൻറെ മരണത്തിന് പിന്നാലെ അസ്വഭാവിക മരണത്തിന് കേസ് എടുത്തിരുന്ന പൊലീസ് ആദ്യഘട്ടത്തിൽ ആരെയും പ്രതി ചേർത്തിരുന്നില്ല. നിലവിൽ ദിവ്യയെ മാത്രമാണ് പ്രതി ചേർത്തിട്ടുളളതെങ്കിലും കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുമുണ്ട്. ദിവ്യയ്ക്കും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിനുമെതിരെ നവീൻറെ കുടുംബം പരാതിയും നൽകിയിരുന്നു. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ കേസ് നീങ്ങുമെന്നാണ് വ്യക്തമാകുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam