നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

OCTOBER 17, 2024, 2:55 PM

നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസായിരുന്നു.  അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പാറശ്ശാല സരസ്വതി ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രേം നസീർ ആദ്യമായി നായകനായി എത്തിയ 'മരുമകൾ' എന്ന സിനിമയിലെ നായികയായിരുന്നു. 1955 ൽ പുറത്ത് വന്ന 'ന്യൂസ്പേപ്പർ ബോയ്' ആയിരുന്നു ശ്രദ്ധേയമായ ചിത്രം. വനമാലയാണ് ആദ്യ സിനിമ.  അഞ്ച് സിനിമകളിലാണ് ആകെ അഭിനയിച്ചത്. ആത്മശാന്തി, സന്ദേഹി എന്നിവയാണ് മറ്റു ചിത്രങ്ങൾ.

 ബന്ധുക്കളില്‍ നിന്നും ഉണ്ടായ കടുത്ത എതിര്‍പ്പുകളെ തുടർന്ന് തന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ അഭിനയരംഗത്തോട് കോമളത്തിന് വിടപറയേണ്ടി വന്നു. 

vachakam
vachakam
vachakam

വളരെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അഭിനയ രംഗത്തെത്തിയെങ്കിലും രണ്ടാം വരവില്‍ കിട്ടിയതെല്ലാം അപ്രധാനവേഷങ്ങളായിരുന്നു. ‘ആരാധന’, ‘ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍’, ‘പ്രിയം’ തുടങ്ങിയ ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.

നെയ്യാറ്റിൻ‌കരയിൽ പങ്കജാക്ഷ‌മേനോന്‍റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു കോമളം. അച്ഛൻ പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അധ്യാപികയുമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam