പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് : കർശന സുരക്ഷ ഒരുക്കാൻ പോലീസ്‌ മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം 

OCTOBER 17, 2024, 1:30 PM

കൊച്ചി: ഒക്ടോബർ 19 നു  നടക്കുന്ന തിരുവനന്തപുരം പോലീസ്‌ സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ്  സമാധാനപൂർവം നടത്താൻ കർശന നിരീക്ഷണവും സുരക്ഷയും ഒരുക്കണമെന്ന് സംസ്ഥാന പോലീസ്‌ മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. 

ഭരണ സ്വാധീനം ഉപയോഗിച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുന്നതിനാൽ ഹൈക്കോടതി ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിലവിലെ ഭരണസമിതി പ്രസിഡന്റ് ജി ആർ അജിത്ത് സമർപ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

വോട്ട് രേഖപ്പെടുത്തി മൊബൈൽ ഫോണിൽ പകർത്തി കാണിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ്‌ സംഘടനാ ഭാരവാഹികൾ പോലീസ്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി.

vachakam
vachakam
vachakam

പോളിംഗ് സ്റ്റേഷന് നൂറു മീറ്റർ ചുറ്റളവിൽ കൂട്ടംകൂടുന്നത് തടയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam