മക്കയിലേക്ക് യാത്ര ചെയ്യാൻ ഇലക്ട്രിക് ജെറ്റുകൾ; ജർമ്മൻ കമ്പനിയുമായി കൈകോർത്ത് സൗദി അറേബ്യ

OCTOBER 18, 2024, 9:13 AM

 മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ച് സഞ്ചാരികളെ എത്തിക്കാനാണ് ശ്രമം.

പൈലറ്റ് അടക്കം 2  മുതൽ 6  വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്‌റ്റോളുകൾ. ഒരു ഹെലികോപ്ടറിനെപ്പോലെ കുത്തനെ പറന്നുയരാനും താഴേയ്ക്ക് കുത്തനെ ഇറങ്ങാനും ഇവയ്ക്കാകും. 

 അനായാസമായി പ്രവർത്തിപ്പിക്കാനാകുന്ന വൈദ്യുത ഹെലികോപ്ടറുകളാണ് ഇവ. തിരക്കേറിയ റോഡു മാർഗമുള്ള യാത്ര ഒഴിവാക്കി, കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തെിക്കാൻ എയർടാക്‌സികൾക്കാവും.

vachakam
vachakam
vachakam

ലിലിയത്തിനു പുറമേ, ആർച്ചർ, ജോബി, വെർട്ടിക്കൽ എയ്‌റോസ്‌പേസ്, വോളോകോപ്ടർ, വിസ്‌ക്ക്, ഈവ് എയർമൊബിലിറ്റി, ബീറ്റാ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളും ഇവ്‌റ്റോൾ നിർമ്മാണത്തിൽ സജീവമാണ്. നിലവിലുള്ള ഹെലിപാഡുകളിൽ നിന്നോ പുതിയ വെർട്ടിപോർട്ടുകളിൽ നിന്നോ ആകും എയർടാക്‌സികൾ ഓപ്പറേറ്റ് ചെയ്യുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam