നവീന്‍ ബാബുവിന്റെ മരണം: പെട്രോള്‍ പമ്പിന് സ്ഥലം വാടകയ്ക്ക് നല്‍കിയ തീരുമാനം പുനഃപരിശോധിക്കുമെന്ന്  പള്ളി അധികൃതർ

OCTOBER 18, 2024, 11:59 AM

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തോടെ വാർത്തയിലിടം നേടിയ  പെട്രോള്‍ പമ്പിന് സ്ഥലം വാടകയ്ക്ക് നല്‍കിയ തീരുമാനം പുനഃപരിശോധിക്കുമെന്ന് ചേരേന്‍കുന്ന് പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനേടം.

 ഇത് സംബന്ധിച്ച് പള്ളി കമ്മിറ്റിയില്‍ തീരുമാനമായെന്നും പോള്‍ എടത്തിനേടം പറഞ്ഞു.  പ്രശാന്തന് സദുദ്ദേശ്യത്തോടെയായിരുന്നു സ്ഥലം നല്‍കിയത്. എന്നാല്‍ അത് മരണത്തിന് കാരണമായി എന്ന് പറയുമ്പോള്‍ വിഷമമുണ്ട്.

അതുകൊണ്ട് തന്നെയാണ് സ്ഥലം വാടകയ്ക്ക് നല്‍കിയ കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും പോള്‍ എടത്തിനേടം വ്യക്തമാക്കി.

vachakam
vachakam
vachakam

 എഡിഎം നവീന്‍ ബാബു സത്യസന്ധനും നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും പ്രശാന്തന്‍ തന്നോട് പറഞ്ഞിരുന്നു. എന്‍ഒസി ലഭിക്കാന്‍ കാര്യമായ കാലതാമസമുണ്ടായില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കാലതാമസം ഉണ്ടായതെന്നും പള്ളി വികാരി വ്യക്തമാക്കി.

 2023 സെപ്റ്റംബര്‍ 20നാണ് പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍, ചേരക്കുന്ന് സെന്റ് ജോസഫ് പള്ളിയുമായി കരാറില്‍ ഒപ്പിട്ടത്. പ്രതിമാസം നാല്‍പതിനായിരം രൂപയ്ക്ക് പള്ളിയുടെ നാല്‍പത് സെന്റ് സ്ഥലം പ്രശാന്തന്‍ പാട്ടത്തിനെടുക്കുകയായിരുന്നു. സെന്റിന് ആയിരം രൂപയ്ക്ക് 20 വര്‍ഷത്തേയ്ക്കായിരുന്നു കരാറുണ്ടാക്കിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam