എഡിഎം നവീൻ ബാബുവിന്റെ മരണം: ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം

OCTOBER 18, 2024, 6:49 AM

കണ്ണൂർ:  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം. 

 പമ്പ് നിർമിക്കാൻ അനുവദിച്ച ഭൂമിയുടെ ഉടമസ്ഥതയടക്കം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ബിനാമി ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

പമ്പ് അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ഉടമയായ ടി വി പ്രശാന്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

vachakam
vachakam
vachakam

ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108: 10 വർഷം വരെ തടവ് ലഭിക്കാം

 ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾപമ്പ് തുടങ്ങാൻ ടി വി പ്രശാന്തൻ എന്നയാളാണ് അപേക്ഷ നൽകിയത്.

എൻഒസി ലഭിക്കാണമെങ്കിൽ കൈക്കൂലി നൽകണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടതായാണ് പരാതിയെന്നാണ് ആരോപണം. 

vachakam
vachakam
vachakam

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജീവനക്കാരനാണ് പ്രശാന്തൻ. ഒരു ലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്നാണ് പ്രശാന്ത്   പ്രതികരിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam