കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോൺഗ്രസുകാർക്ക് ജാമ്യം അനുവദിച്ച് മജിസ്ട്രേറ്റ് കോടതി. എറണാകുളത്തെ നവകേരള യാത്രയ്ക്കിടെയായിരുന്നു കരിങ്കൊടി കാണിച്ചത്.
ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നേരത്തെ മുഖ്യമന്ത്രി പോയ ശേഷം ജാമ്യം അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
പിന്നീട് സിപിഎം നേതാക്കൾ ഇടപെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നും, ജാമ്യം കിട്ടിയ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. സർക്കാർ പെലീസിനെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദങ്ങൾ പൊളിഞ്ഞുവെന്നും നേതാക്കൾ പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
രാത്രി വൈകിയും എം പി ഹൈബി ഈഡൻ, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്ന് കുത്തിയിരുന്നിരുന്നു.
ഒടുവിൽ ഇന്നു പുലർച്ചെ 1.55ന് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ രണ്ടു മണിയോടെയാണു സമരം അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്