കണ്ണൂർ: അഴീക്കലിൽ കാർ സൈഡ് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഞാറാഴ്ച്ചയായിരുന്നു സംഭവം.
റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് വയോധികനെ മർദ്ദിക്കുകയും അസഭ്യം പറയുന്നതിലേക്കും കലാശിച്ചത്.
അഴീക്കലിൽ മുണ്ടച്ചാലിൽ ബാലകൃഷ്ണനായിരുന്നു മർദ്ദനമേറ്റിരുന്നത്. വീണ്ടും മർദ്ദനമേൽക്കാതിരിക്കാൻ കാറിൽ നിന്ന് ഇറങ്ങി അടുത്തുള്ള കടയിൽ കയറിയ ബാലകൃഷ്ണനെ പ്രതികൾ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പിന്നാലെ പൊലീസ് നടപടി എടുത്തിരിക്കുകയാണ്. വയോധികനെ യുവാക്കൾ ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാല് പേരെ വളപ്പട്ടണം പൊലിസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശി ജിഷ്ണു സി കെ(18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി കെ(18),അഴീക്കോട് മൂന്നുനിലത്ത് സ്വദേശി റിജിൻ രാജ്(20) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.
സംഭവത്തിൽ ബാലകൃഷ്ണൻ നൽകിയ പരാതിയിൻമേലാണ് വളപ്പട്ടണം പൊലിസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
