കൊല്ലം: കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്നാണ് കോട്ടയം കാഞ്ഞിരപള്ളി സ്വദേശിനിയായ 22 കാരി കായലിലേക്ക് ചാടിയത്.
സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്നു ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ടു.
ഉടൻ തന്നെ ബോട്ടിലെ ജീവനക്കാർ കായലിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്