കൊച്ചി: പമ്പ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. നെടുമ്പാശേരി സ്വദേശിനിയായ പ്രീതയാണ് പരാതിയുമായി രംഗത്തെത്തിയത്. കാലിലെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ സർജിക്കൽ ബ്ലേഡ് ശരീരത്തിനകത്ത് അവശേഷിപ്പിച്ചതായി ആണ് യുവതി ആരോപിക്കുന്നത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) പ്രീത പരാതി നൽകി.
ഈ മാസം 14ന് തിരുവാഭരണ ഘോഷയാത്ര കാണുന്നതിനായി പമ്പയിലെത്തിയപ്പോഴാണ് പ്രീതയ്ക്ക് കാലിൽ പരിക്കേറ്റത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മുറിവ് തുന്നിക്കെട്ടിയ ശേഷം കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് ചികിത്സയിൽ ഗുരുതര പിഴവ് സംഭവിച്ചതായി സംശയം ഉയർന്നത്. പരിശോധനയിൽ മുറിവിനകത്ത് സർജിക്കൽ ബ്ലേഡ് അവശേഷിപ്പിച്ചിരുന്നതായി കണ്ടെത്തിയതായും പ്രീത പരാതിയിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
