തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് മരിച്ചത്.
ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തോട്ടത്തില്‍ പണിയെടുക്കാന്‍ പോകുന്ന സമയത്താണ് കാട്ടാന പരിമളത്തിന് നേരെ പാഞ്ഞടുത്തത്.
പ്രദേശത്ത് തമ്ബടിച്ചിരുന്ന ആറോളം കാട്ടാനകളില്‍ ഒന്നാണ് പരിമളത്തെ ആക്രമിച്ചത്. മറ്റു തൊഴിലാളികള്‍ പരിമളത്തെ ആക്രമിക്കുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പരിമളത്തെ ആദ്യം രാജകുമാരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്