ഭർത്താവിന്റെ അന്ത്യചുംബനത്തിന് പിന്നാലെ ഭാര്യയും യാത്രയായി; പാലായിൽ കണ്ണീരോർമ്മയായി കുര്യച്ചനും ഷേർലിയും

AUGUST 18, 2026, 10:02 PM

പാലാ: ഭർത്താവിന് അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (കുര്യച്ചൻ-73) അന്തരിച്ചതിനെത്തുടർന്നാണ് ഹൃദയഭേദകമായ സംഭവം.

ഭർത്താവിന്റെ സംസ്‌കാര ശുശ്രൂഷയ്ക്കിടെ അന്ത്യചുംബനം നൽകിയ ശേഷം ഭാര്യ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

15ന് ഉച്ചയോടെയാണ് കുര്യൻ ജോസഫ് മരിച്ചത്. ഇന്നലെ രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ഭാര്യയും കുഴഞ്ഞുവീണത്. തുടർന്ന് ഇരുവരുടെയും സംസ്‌കാര ശുശ്രൂഷകൾ ഒരുമിച്ച് ഇന്ന് പാലാ സെന്റ് ജോർജ് ളാലം പുത്തൻ പള്ളി സെമിത്തേരിയിൽ നടത്തുകയായിരുന്നു.

vachakam
vachakam
vachakam

പാലായിലെ ആദ്യകാല വ്യാപാരിയായിരുന്ന കുര്യൻ ജോസഫിന്റെയും ഷേർലിയുടെയും മക്കൾ എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ്. മരുമക്കൾ: ലിയോ മൈക്കിൾ പറമുണ്ടയിൽ (മേതിരി), ജോൺ വിൻസന്റ് കണ്ടിരിക്കൽ (തൊടുപുഴ), സോനാ മാത്യു കൊട്ടാരത്തിൽ (മുട്ടുച്ചിറ).

ഭർത്താവിന്റെ വേർപാടിന്റെ വേദന താങ്ങാനാകാതെ ഭാര്യയും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam