'നഷ്ടം സഹിച്ച് കെഎസ്ആർടിസി എന്തിന് പ്രവർത്തിക്കുന്നു'?; ചോദ്യം ഉന്നയിച്ചു സുപ്രീംകോടതി

MARCH 9, 2026, 3:41 AM

നഷ്ടം നേരിട്ടുകൊണ്ട് കെഎസ്ആർടിസി പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചോദ്യമുയർത്തി സുപ്രീംകോടതി. സ്വകാര്യ ബസുകൾ ലാഭത്തിൽ ഓടുമ്പോൾ സർക്കാർ സ്ഥാപനമായ കെഎസ്ആർടിസി എന്തുകൊണ്ടാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്നതെന്ന് ആണ് കോടതി ചോദിച്ചത്. ഇത്രയും വലിയ നഷ്ടം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രൊവിഡന്റ് ഫണ്ട് ജീവനക്കാരന്റെ അവകാശമാണെന്നും അത് ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കെഎസ്ആർടിസിയിൽ ഇൻസ്‌പെക്ടറായി വിരമിച്ച പ്രദീപ് എന്ന വ്യക്തിയുടെ വിരമിക്കൽ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെക്കുറിച്ച് കോടതി ചോദ്യങ്ങൾ ഉയർത്തിയത്.

vachakam
vachakam
vachakam

അതേസമയം, കെഎസ്ആർടിസി ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്ന് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. യാത്രക്കാരുടെ എണ്ണം കുറവായ സ്ഥലങ്ങളിലും പൊതുജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് ബസുകൾ ഓടിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam