തിരുവനന്തപുരം: സംസ്ഥാന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് മലയാളികൾ. ഇത്തവണ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമോ എന്നാണ് പ്രധാന ആകാംക്ഷ.
എന്നാൽ പെൻഷൻ വർദ്ധിപ്പിച്ചേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി.
സപ്ലൈകോ മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്. സപ്ലെയ്കോയിലെ ക്ഷാമം ഒഴിവാക്കാൻ നടപടി ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.
നെല്ല് സംഭരണ വിലയിൽ തുടങ്ങി കാര്‍ഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പണം തടസമാകാതിരിക്കാനുള്ള കരുതലും ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.
ലൈഫ് പദ്ധതികൾക്ക് സാമ്പത്തിക ഞെരുക്കം ബാധകമാകാതിരിക്കാൻ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങൾ തന്നെയാകും സംസ്ഥാന ബജറ്റിന്‍റെ ഇത്തവണത്തെ ശ്രദ്ധ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്