തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു രംഗത്ത്. വിഷയത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അധികാരത്തിലിരിക്കുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനം കെഎസ്‌യുവിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല. കഴിഞ്ഞ കാലങ്ങളിൽ കെഎസ്‌യു അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യാനും ഉദ്ദേശിക്കുന്നില്ല,” എന്നാണ് അലോഷ്യസ് സേവ്യർ കുറിപ്പിൽ പറഞ്ഞത്.
പിഎം ശ്രീ പദ്ധതിക്കെതിരെ നേരത്തെ കെഎസ്‌യു നടത്തിയ സമരങ്ങളെയും അദ്ദേഹം ഓർമ്മിപ്പിച്ചു. പദ്ധതിക്കെതിരെ തെരുവിൽ സമരം നടത്തി പൊലീസ് നടപടികളും ആക്രമണങ്ങളും നേരിട്ടവരാണ് കെഎസ്‌യു പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതി സംഘപരിവാറിന്റെ വിദ്യാഭ്യാസ അജണ്ടയുടെ ഭാഗമാണെന്നും “സംഘപരിവാറിന്റെ കുഞ്ഞാണ് പിഎം ശ്രീ” എന്നുമാണ് കുറിപ്പിലെ വിമർശനം.
സംസ്ഥാന സർക്കാർ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കെഎസ്‌യുവിന്റെ പ്രതികരണം. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും ഔദ്യോഗിക നിലപാടുകൾ എന്തായിരിക്കുമെന്നത് ഇനി ശ്രദ്ധേയമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
