വയനാട് ടൗൺഷിപ്പ് വിവാദം: കെ. റഫീഖിനെ വിളിച്ച് വിശദീകരണം നൽകി മമ്മൂട്ടി

MARCH 8, 2026, 7:13 AM

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ഉണ്ടായ വിവാദത്തിന് പിന്നാലെ നടൻ മമ്മൂട്ടി സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് വിശദീകരണം നൽകിയതായി റിപ്പോർട്ട്. “മാറി നിൽക്കൽ” പരാമർശം തെറ്റായ ഉദ്ദേശത്തോടെ പറഞ്ഞതല്ലെന്നും അത് മോശമാക്കാനായിരുന്നില്ലെന്നും ആണ് മമ്മൂട്ടി റഫീഖിനോട് വ്യക്തമാക്കിയത്.

ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖ് മമ്മൂട്ടിയോടൊപ്പം നടക്കുന്നതിനിടെയായിരുന്നു പരാമർശം. “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എല്ലായ്പ്പോഴും എന്റെ കൂടെ നടന്നാൽ ഞാൻ നിങ്ങള്ക്കായി വന്നതാണെന്ന് ആളുകൾ വിചാരിക്കും” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് മമ്മൂട്ടിയുടെ പ്രതികരണത്തെ വിമർശിച്ചും കെ. റഫീഖിന് പിന്തുണ അറിയിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. വിവാദം ശക്തമായ സാഹചര്യത്തിലാണ് മമ്മൂട്ടി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു വിശദീകരണം നൽകിയതെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam