വയനാട്: വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകമായ സംഭവമെന്ന് മന്ത്രി എ പി അനില്‍കുമാര്‍.
മഴയ്ക്ക് മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് മുന്നൊരുക്കം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വേഗത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി പരിഗണിക്കുന്നതെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
നാല് സോണുകളാക്കി തിരിച്ച് ശാസ്ത്രീയ പരിശോധന ഇപ്പോള്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ഫയര്‍ഫോഴ്‌സില്‍ നിന്ന് 110 പേര്‍ എത്തുമെന്നും മന്ത്രി അറിയിച്ചു. എന്‍ഡിആര്‍എഫിലെ 64 അംഗ സംഘമാണ് നിലവില്‍ സേവനം നടത്തുന്നത്. ഇതില്‍ ജീവന്‍ കണ്ടെത്താന്‍ കഴിയുന്ന നായ്ക്കളും കഡാവര്‍ നായ്ക്കളുമുണ്ട്
എല്ലാവര്‍ക്കും അപകട സ്ഥലത്ത് വേഗം എത്താന്‍ സാധിച്ചു. ജനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ വളരെ വേഗം സജീവമായി. കമ്പനി അധികൃതര്‍ അറിയിച്ച പ്രകാരം ഇനിയും അഞ്ച് പേരെ കണ്ടെത്താന്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരച്ചില്‍ നാളെ വൈകിട്ടോടെ പൂര്‍ത്തിയാക്കണം എന്നാണ് കരുതുന്നത്. കണ്ടെത്താന്‍ ഉള്ളവരെ വളരെ വേഗം കണ്ടെത്തുക എന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലം ആകും വരെ തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
