വെറും നാല് മാസം! സതീശൻ സർക്കാർ കടമെടുത്തത് 26461.75 കോടി രൂപ 

AUGUST 16, 2026, 10:02 PM

തിരുവനന്തപുരം: അധികാരത്തിൽ വന്ന് ആദ്യ നാല് മാസം പിന്നിടുമ്പോൾ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള ആകെ കടമെടുപ്പ് പരിധിയുടെ പകുതിയോളം തുക വായ്പയെടുത്ത് വി. ഡി. സതീശൻ സർക്കാർ.

നാല് മാസത്തിനിടെ 26,461.75 കോടി രൂപയാണ് സർക്കാർ വായ്പയായി സ്വീകരിച്ചത്. ശമ്പളം, പെൻഷൻ തുടങ്ങിയ മുൻഗണനാ അക്കൗണ്ടുകളിലെ ചെലവുകൾ വർദ്ധിച്ചതാണ് വായ്പാ തുക ഉയരാൻ കാരണമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി വി. ഡി. സതീശൻ തന്നെയാണ് നിലവിൽ ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നത്.

അതേസമയം, അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് വികസന പദ്ധതികൾക്കുമായി വിനിയോഗിക്കുന്ന മൂലധന ചെലവിൽ  വർദ്ധനവുണ്ടായത് സർക്കാരിന് ആശ്വാസമാകുന്നുണ്ട്.

vachakam
vachakam
vachakam

വരും മാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അനുവദിനീയമായ പരിധിക്കുള്ളിൽ കടമെടുപ്പ് പരിമിതപ്പെടുത്താനും ധനവകുപ്പ് കൂടുതൽ നടപടികൾ സ്വീകരിച്ചേക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam