കള്ളാടി മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു

JULY 7, 2026, 8:12 PM

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇന്നും രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രിമാർ. മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറുമാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

കാലാവസ്ഥ പ്രതികൂലമാകുന്നത് വരെയുള്ള രക്ഷാപ്രവർത്തനം രാത്രിയിൽ തുടരുമെന്നും കമ്പനി പറഞ്ഞ കണക്ക് പ്രകാരം 5 ആളുകൾ മിംസ്സിം​ഗ് ആണെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തിൽ മൂന്നുപേർ മരിച്ചതായും അഞ്ചുപേരെ കാണാനില്ലെന്നും മന്ത്രി ടി സിദ്ധീഖ് പറഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശിയായ വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അന്മോൾ എന്നിവരാണ് മരിച്ചവരിൽ മൂന്നുപേർ.

vachakam
vachakam
vachakam

വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് കാണാതായത്. പൂർണ പരിശോധന നടത്താൻ വേണ്ടി മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam