തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കി തുറന്ന് പ്രവര്‍ത്തിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വെള്ളിയാഴ്ച വൈകിട്ടുവരെ 23,47,837 അപേക്ഷ ലഭിച്ചു. തിരുത്തലിന് 10,420 അപേക്ഷയും വാര്‍ഡ്മാറ്റാന്‍ 1,23,997 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാന്‍ 10,831 അപേക്ഷയും ലഭിച്ചു. പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്തലിനും ചൊവ്വാഴ്ചവരെ അപേക്ഷിക്കാം. 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ശനിയും ഞായറും തദ്ദേശസ്ഥാപന ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. തുടര്‍ന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയില്‍ നേരിട്ട് ഹാജരാകണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെ നിര്‍ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.
2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
