വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ വിമർശനവുമായി ദീപിക  മുഖപ്രസംഗം

JULY 4, 2026, 12:28 AM

കോട്ടയം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ വിമർശനവുമായി ദീപികയിൽ മുഖപ്രസംഗം.

കടലും തീരവും തീരദേശത്തെ ജനങ്ങളും ചേർന്നൊരു ആവാസവ്യവസ്ഥയുണ്ട്. തുറമുഖം ഉയരുന്നതിനിടയിൽ ബലിയാടായ മനുഷ്യജീവിതങ്ങളും ജൈവതുലനവുമുണ്ട്. അത് മറന്നുകൊണ്ടാകരുത് നിലപാടുകളെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

 മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തിന്റെ ഫലമാണ് തുറമുഖമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. കോർപ്പറേറ്റ്-സർക്കാർ വടംവലി എന്ന നിലയിൽ കണ്ടുരസിക്കാനുള്ള മത്സരമല്ല ഇത്. 

vachakam
vachakam
vachakam

സങ്കുചിത രാഷ്ട്രീയവും കോർപ്പറേറ്റ് സ്വാധീനവും മാറ്റിവെച്ച് കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനിൽപ്പും മുൻനിർത്തിയാകണം പരിശോധനകളും വിചിന്തനങ്ങളും. സർക്കാരും പ്രതിപക്ഷവും നടത്തുന്ന വാക്‌പോരിന്റെ തിരസ്‌കരണിയിൽ കേരളത്തിൻ്റെ താൽപ്പര്യം ഒളിച്ചുകടത്തരുത്. ഇരുകൂട്ടരും ഒത്തുകളിച്ച് അദാനിക്കും സംഘത്തിനും നേട്ടമുണ്ടാക്കിക്കൊടുക്കരുത്.

വളഞ്ഞ വഴിയിലൂടെ വിദേശക്കമ്പനി നീരാളിയാകുന്നത് അനുവദിക്കരുത്. തുറമുഖത്തിന്റെ കുത്തകവത്ക്കരണം കേരളത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam