പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും വാഹന മോഷണം.യാക്കര സ്വദേശി കൃഷ്‌ണൻ്റെ ഗുഡ്‌സ് ഓട്ടോയാണ് മോഷണം പോയത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.കോട്ടമൈതാനത്ത് ഇളനീർ കച്ചവടം നടത്തുന്ന വ്യാപാരിയുടെ ഗൂഡ്‌സ് ഓട്ടോയാണ് മോഷണം പോയത്.കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് - യാക്കര പാതയിൽ വെച്ചാണ് ഓട്ടോ മോഷണം പോയതെന്നാണ് കൃഷ്‌ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോയ പ്രതിയെ ഒരു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.കേസന്വേഷിക്കുന്ന പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതാണ് കേസ് അന്വേഷണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
